കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആതുരസേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം, കുവൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഭാരവാഹികളെ സംഘടനയുടെ പ്രഥമ സമ്മേളനം തെരെഞ്ഞെടുത്തു.
പ്രസിഡണ്റ്റായി ഗീത സുദർശനൻ, വൈസ് പ്രസിഡന്റുമാരായി ലിസി വിത്സൺ, സി.എസ്. വിനോദ് എന്നിവരെയും ജനറൽ സെക്രട്ടറിയായി ബിൻസിൽ വർഗീസിനെയും ജോയിന്റ് സെക്രട്ടറിമാരായി ജോർജ്ജ് ജോൺ ജോസ്, മെജിത്ത് ചമ്പക്കര എന്നിവരെയും ട്രഷററായി ലിൻഡ സജിയേയും ഇരുപത്തി നാലംഗ കേന്ദ്ര കമ്മറ്റിയെയുമാണ് സംഘടനയുടെ ആദ്യ സമ്മേളനം തെരെഞ്ഞെടുത്തത്. വെർച്ചൽ പ്ലാറ്റഫോമിൽ നടന്ന സമ്മേളനം ആരോഗ്യ മന്ത്രി വീണ ജോർജ്‌ജാണ് ഉദ്‌ഘാടനം ചെയ്തത്. ഗീത സുദർശൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലിസി ൽസൺ സ്വാഗതം ആശംസിക്കുകയും ജനറൽ സെക്രട്ടറി ബിന്സില് വർഗീസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.