ടി കെ സൈജുവിന് കെ എം എഫ് കുവൈറ്റ്‌ യാത്രയയപ്പ്‌ നൽകി.

0
27

കുവൈറ്റ് സിറ്റി:ഇരുപത്തിരണ്ട് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് പോകുന്ന സാമൂഹ്യ പ്രവർത്തകനും കെ എം എഫ് ഉപദേശക സമിതി അംഗവുമായ ടി കെ സൈജുവിന്‌ കുവൈറ്റിലെ ആരോഗ്യ പ്രവർത്തകരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം-കെ എം എഫ് കുവൈറ്റ് യാത്രയയപ്പ് നൽകി.കെ എം എഫ് പ്രസിഡന്റ് ഗീത സുദർശന്റെ അധ്യക്ഷതയിൽ കല സെന്റർ അബ്ബാസിയയിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിന് കെ എം എഫ് ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ്‌ സ്വാഗതം ആശംസിച്ചു.കെ എം എഫ് വൈസ് പ്രസിഡന്റ് വിനോദ്,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സോജി വർഗീസ്‌,വിജീഷ് വേലായുധൻ,സിജു പി ജോസഫ് ,ലിൻസ്‌ ,ജാൻസി ഫിലിപ്പ് ,ഉണ്ണികൃഷ്ണൻ ,സാൽമിയ യൂണിറ്റ് പ്രസിഡന്റ് അനീജ ജിജുലാൽ,യൂണിറ്റ് സെക്രട്ടറി സ്വരൂപ്,വൈസ് പ്രസിഡന്റ് സുനീഷ് സുരേന്ദ്രൻ,അബ്ബാസിയ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീരേഖ ഗോപൻ,ജോയിന്റ് സെക്രട്ടറി അജയ് ഏലിയാസ് തുടങ്ങിയവരും ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു,റ്റി വി ഹിക്മത്ത്,ജെ സജി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കെ എം എ ഫ് ന്റെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് കൈമാറി.കെ എം എഫ് വളരെ ചെറിയ കാലയളവിനുള്ളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും നിസ്വാർത്വമായ സേവനങ്ങളാണ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മറുപടി പ്രസംഗത്തിന്റെ ഭാഗമായി ടി കെ സൈജു കൂട്ടിച്ചേർത്തു.കെ എം എഫ് ന്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.ജോയിന്റ് സെക്രട്ടറി ജോർജ് ജോൺ യോഗത്തിന് നന്ദി രേഖപ്പെടുത്തി.