കെ കെ എം എ രക്ഷാധികാരിയായി പി കെ അക്‌ബർ സിദ്ധീഖിനെ തിരഞ്ഞെടുത്തു

0
26

കുവൈറ്റ് സിറ്റി :കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ (കെ കെ എം എ ) രക്ഷാധികാരിയായി പി കെ അക്ബർ സിദ്ദീഖിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നിര്യാതനായ സഗീർ തൃക്കരിപ്പൂർ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് കെ കെ എം എ സെന്റർ കമ്മിറ്റി , എക്സിക്യൂറ്റിവ് കമ്മിറ്റി, കെ കെ എം എ ജനറൽ കൗൺസിൽ ,എന്നീ കമ്മിറ്റികൾ ഏകകണ്ഠമായി അക്ബർ സിദ്ധീഖിനെ തിരഞ്ഞെടുത്തത് .

നാലു പതിറ്റാണ്ടിലേറെയായി പ്രവാസലോകത്തെ സാമൂഹ്യ-ജീവകാരുണ്യ കാരുണ്യ പ്രവർത്തന മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന അക്‌ബർ സിദ്ദീഖ് കെ കെ എം എ യുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.വെൽഫെയർ ലീഗിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച അക്‌ബർ സിദ്ദീഖ് വെൽഫെയർ ലീഗ് സെക്രട്ടറി , കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . 2002 ൽ കെ.കെ എം. എ രൂപീകരിക്കപ്പെട്ടതു മുതൽ ചെയർമാൻ ഉൾപ്പെടെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു .

കിഡ്നി ഡയാലിസ് സെന്റർ പ്രൊജക്റ്റ് , സൗജന്യ പൊതു കുടിവെള്ള പദ്ധതി അടക്കം കെ കെ എം എ യുടെ വിവിധ ജീവകാരുണ്യ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ സഗീർ തൃക്കരിപ്പൂരിനോപ്പം പ്രവർത്തിച്ച അക്‌ബർ സിദ്ധീഖ് മികച്ച സംഘാടകൻ കൂടിയാണ്.

കുവൈറ്റ് ഇസ്ലാമിക് ബാങ്കിൽ അസറ്റ് ആൻഡ് ലയബിലിറ്റി വിഭാഗ തലവനായി ജോലി ചെയ്യുന്ന ഇദ്ദേഹം കണ്ണൂർ താണ സ്വദേശിയാണ്.

സഗീർ തൃക്കരിപ്പൂരിന്റെയും ഭാര്യ സൗദയുടെയും ആശുപത്രി വാസത്തിലും , പിന്നീട് നിര്യാണത്തിലും പ്രാർത്ഥിക്കുകയും ,ദുഃഖം രേഖപ്പെടുത്തുകയും , വിവിധ സേവന സഹായങ്ങൾ ചെയ്യുകയും ചെയ്തബഹു ഇന്ത്യൻ അംബാസിഡർ സിബി ജോർജ് , എംബസി ഉദ്യോഗസ്ഥർ , ഇന്ത്യൻ ഡോക്ടർസ് ഫോറം ഡോക്ടർമാർ , സാമൂഹ്യ സാംസ്കാരിക മത , രാക്ഷ്ട്രീയ സംഘടനാ ഭാരപ്രതിനിധികൾ വാഹികൾ , ആരോഗ്യ പ്രവർത്തകർ , കെ കെ എം എ കുടുംബാംഗങ്ങൾ , അഭ്യുദയകാംക്ഷികൾ , മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവര്ക്കും കെ കെ എം എ ജനറൽ കൌൺസിൽ അകൈതവമായ നന്ദി രേഖപ്പെടുത്തി .

യോഗത്തിൽ . കെ കെ എം എ പ്രസിഡൻറ് എ.പി,അബ്ദുൽസലാം അദ്യക്ഷത വഹിച്ചു വഹിച്ചു.കെ.സി.അബ്ദുൽ ഗഫൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു മുഖ്യ രക്ഷാധികാരി കെ സിദ്ധീഖ് ,ചെയർമാൻ എൻ എ മുനീർ ,പി.കെ.അക്‌ബർ സിദ്ധീഖ് വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, വർക്കിംഗ് പ്രെസിഡന്റുമാരായ കെ ബഷീർ , ബി.എം ഇക്ബാൽ , ഇബ്രാഹിം കുന്നിൽ ,കെ സി റഫീഖ് ,സി ഫിറോസ് ,വി.എച് മുസ്തഫ ,എൻ നിസാമുദ്ധീൻ , സുൾഫിക്കർ എം പി,കെ.സി.അബ്ദുൽ കരീം,വിവിധ ബ്രാഞ്ച് ഭാരവാഹികൾ എന്നിവർ അനുശോചന പ്രസംഗം നടത്തി. ഷാഹിദ് ലബ്ബ നന്ദി പറഞ്ഞു. അബ്ദൽകലാം മൗലവി പ്രാർത്ഥന നടത്തി