കൊടകര കുഴൽപ്പണ കേസ്; ബിജെപിയെ വെട്ടിലാക്കി ധർമരാജൻ്റെ മൊഴി

0
28

കൊടകര കുഴൽപണ കേസ് ബിജെപിക്ക് വീണ്ടും കീറാമുട്ടി ആകുന്നു. കേസില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ധര്‍മ്മരാജൻ മൊഴി നൽകിയതായി സൂചന. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്നും ബി.ജെ.പി. നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് പണം കൊണ്ടുവന്നതെന്നും ധർമരാജൻ അന്വേഷണസംഘത്തിനു മുൻപിൽ മൊഴി നൽകിയതായാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്. നേതാക്കളുടെ പ്രേരണ മൂലമാണ് പണം തന്റേതാണെന്ന് കോടതിയില്‍ പറഞ്ഞതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

കേസില്‍ 22 അംഗ സംഘത്തിനെതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതികളുടെ മൊഴിയും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രന്‍ ഹാജരായിരുന്നു.കേസിൽ കെ. സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളെ സാക്ഷികളാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബി.ജെ.പി. നേതാക്കളെയാണ് സാക്ഷികളാക്കിയത്.