കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ൽ ബി​ജെ​പി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും

0
21

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ൽ ബി​ജെ​പി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ഗ​ണേഷ് സം​സ്ഥാ​ന ഓ​ഫീ​സ് സെ​ക്ര​ട്ട​റി ഗി​രീ​ഷ് എന്നിവരെയാണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം  ചോ​ദ്യം ചെ​യ്യുക. ഇ​രു​വ​രോ​ടും ഇ​ന്ന് തൃ​ശൂ​രി​ല്‍ ഹാ​ജ​രാ​കാ​ന്‍  അന്വേഷണസംഘ ഫോണിൽ വിളിച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നേരത്തെ കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്ക്, ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജ് എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.ബിസിനസുമായി ബന്ധപ്പെട്ട് സുനില്‍ നായിക്ക് നല്‍കിയ പണമാണ് ഇതെന്നായിരുന്നു ധര്‍മരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഇതുവരെയും എത്തിച്ചിട്ടില്ല.

നേരത്തെ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തൃ​ശൂ​രി​ല്‍ ബി​ജെ​പി​യു​ടെ മൂ​ന്നു നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു. തൃ​ശൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ഹ​രി, ട്ര​ഷ​റ​ര്‍ സു​ജ​യ് സേ​ന​ന്‍, മേ​ഖ​ലാ സെ​ക്ര​ട്ട​റി കാ​ശി​നാ​ഥ​ന്‍ എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യതത്.

ചോദ്യം ചെയ്യലിൽ കടത്തിക്കൊണ്ടുന്ന പണം ലക്ഷങ്ങളല്ല കോടികളാണ് എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന് നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ചു വ​രു​ത്തു​ന്ന​തും ഇ​തി​നാ​ണ്.