കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി.ജെ.പി നേതാക്കള്‍ക്ക് വീണ്ടും നോട്ടീസ്

0
29

കൊടകര കുഴൽപ്പണ കവർച്ചാ കേസില്‍ സംസ്ഥാന ബിജെപി നേതാക്കളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നോട്ടീസ് നൽകി. ബിജെപി സംഘടന ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കാണ് വീണ്ടും നോട്ടീസ് നൽകുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നു എങ്കിലും ഇവർ ഹാജരായിരുന്നില്ല. തുടർ നാൾ രണ്ട് ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നൽകിയത്

. ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. കൊവിഡ് ബാധിച്ചതിനാൽ റിമാൻഡിൽ കഴിയുന്ന പ്രതികളിൽ മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.  ഇതിൽ രോഗ മുക്തനായ ഒരാളുടെ  മൊഴിയെടുക്കാന്നും പൊലീസ് നീക്കം തുടങ്ങി.

തൃശ്ശൂർ കൊടകരയിൽ വെച്ച് വാഹനാപകടം സൃഷ്ടിച്ച കാറിൽ നിന്നും 25 ലക്ഷം രൂപ കവർന്നു എന്നായിരുന്നു പരാതി. ആർഎസ്എസ് പ്രവർത്തകൻ ധർമരാജനെ ഡ്രൈവർ ഷംജീർ ആയിരുന്നോ പരാതിക്കാരൻ. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കോടികളാണ് കാറിലുണ്ടായിരുന്നത് എന്ന ബോധ്യപ്പെടുകയും പണം കള്ളപ്പണമാണ് എന്ന നിഗമനത്തിൽ അന്വേഷണം പുരോഗമിക്കുകയും ആയിരുന്നു.