ആര്‍.എസ്സ്.എസ്സ്ന്‍റെ മതഭീകരവാദത്തിനു ബദല്‍ ഇടതു പക്ഷം മാത്രം: കോടിയേരി ബാലകൃഷ്ണന്‍

0
31

ജിദ്ധ: രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ആര്‍എസ്സ്എസ്സ് അജണ്ടക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും നിയമ സഭാ തിരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക എന്ന് മുന്‍ അഭ്യന്തരമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജിദ്ധ നവോദയ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയുടെ പരമപ്രധാനമായ ഒരു തെരഞ്ഞെടുപ്പിലൂടെ കേരളം കടന്നുപോവുന്നത്. ജീവന്‍റെ വിലയുള്ള ജാഗ്രതയിലൂടെയാണ് കോവിഡ് 19നെ നാം പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്. അതേ ജാഗ്രത തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.
മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യുണിസ്റ്റ്കളുമില്ലാത്ത ഇന്ത്യയാണ് ആര്‍എസ്സ്എസ്സ് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കലാണ് അവരുടെ ഉദ്ദേശ്യം. ഹിന്ദു വികാരങ്ങള്‍ ഉയര്‍ത്തി രാജ്ജ്യം പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാക്കുന്നു. മതേതരത്വം പറഞ്ഞു മുതലാളിത്വം നടപ്പിലാക്കലാക്കുകയായിരുന്നു കോണ്ഗ്രസ്സ് ചെയ്തിരുന്നത്. എന്നാല്‍ മതത്തെ ഉപയോഗപ്പെടുത്തി രാജ്യത്തെ മുഴുവനായും കോര്‍പ്പറെറ്റുകള്‍ക്ക് വില്‍ക്കുകയാണ് ബി ജെ പി. ഇത് രണ്ടും രാജ്യത്ത് വലിയ വിപത്താണ് വരുത്തുന്നത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മൃദു ഹിന്ദുത്വമാണ് ആര്‍.എസ്സ്.എസ്സ്ന്‍റെ തീവ്രതക്ക് പകരം എന്നതാണ് കോണ്ഗ്രസ്സ് ധരിച്ചുവശായിരിക്കുന്നത് . അതുകൊണ്ട് തന്നെ ബിജെപി യെ ശരിയായ രീതിയില്‍ എതിര്‍ക്കാന്‍ അവര്‍ക്കാകുന്നില്ല. ജനങ്ങള്‍ വിജയിപ്പിച്ചുവിട്ട കോണ്ഗ്രസ്സകാരില്‍ പലരും സംഘപരിവാറിലേക്ക് ചേക്കേറുന്നു. ഡസ്സന്‍കണക്കിന് കോണ്ഗ്രസ്സ് സര്‍ക്കാരിനെയാണ് ബിജെപി എളുപ്പത്തില്‍ അട്ടിമറിച്ചത്. കൊണ്ഗ്രസ്സിനു നല്‍കുന്ന വോട്ടുകള്‍ തത്വത്തില്‍ ബിജെപിയെ വളര്‍ത്താന്‍ ഉപകാരമാകുന്നു. ഇതിനു പരിഹാരം ഇടതുപക്ഷമാണന്ന്ഇന്ത്യക്ക് ആകമാനം ബോധ്യമായിട്ടുണ്ട്. അതുകൊണ്ട്തന്നെ ഈ തിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഉജ്ജ്വല വിജയം കൈവരിക്കും എന്നും അദ്ധേഹം പറഞ്ഞു.
ബിജെപിക്കെതിരെയുള്ള പ്രക്ഷോപത്തിന്നു രാജ്യത്താകെ നേതൃത്വംനല്‍കുന്നത് സിപിഎം ആണ്. അതുകൊണ്ടാണ് കോണ്ഗ്രസ്സ്കാര്‍ക്കൂടി ഇടതുമതേതരത്വ മുന്നണിയില്‍ ചേരുന്നത്.
വാജ്പേയി സര്‍ക്കാരിനെ താഴെഇറക്കുവാന്‍ മുഴുവന്‍ ജനാധിപത്യ കക്ഷികളെയും ഒരുമിച്ചുകൂട്ടാന്‍ ഒരിക്കല്‍ ഇടതുപക്ഷത്തിനായി. അതിന്‍റെ പ്രതിഫലനമായിരുന്നു ഇരുപതില്‍ പതിനെട്ട് എന്ന മാന്ത്രിക വിജയം നേടാനായത്. ഇടതുപക്ഷ അംഗങ്ങള്‍ പാര്‍ല്ലിമെന്റില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കും എന്നും ബിജെപിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കും എന്നും ജനങ്ങള്‍ക്ക്‌ ബോധ്യമുണ്ടാമായിരുന്നു. കാര്‍ഷിക വിഭവ സമ്പത്തടക്കമുള്ള രാജ്യത്തിന്റെ സമസ്ത നേട്ടങ്ങളും അംബാനിമാര്‍ക്കും അഡാനിമാര്‍ക്കും ബഹുരാഷ്ട്രക്കുത്തകകള്‍ക്കും തീറെഴുതി നല്‍കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ദശലക്ഷക്കണക്കായ ഗ്രാമീണകര്‍ഷകരുടെ സംഘശക്തി ഇപ്പോള്‍ രാജ്യതലസ്ഥാനം വളഞ്ഞുവച്ചിരിക്കുകയാണ്. ചരിത്രസമരമുന്നേറ്റങ്ങളുടെ ഈ കുതിപ്പിന്റെ കാലത്താണ് കേരളം നമ്മുടെ ജനാധിപത്യ ഉല്‍ ബുദ്ധതയും വികേന്ദ്രീകരണത്തിന്‍റെ ശക്തിയും പരീക്ഷിക്കുന്നത് എന്ന് മറക്കരുത്.
ബിജെപിയുടെ ജനവിരുദ്ധ നിയമങ്ങളെ എല്ലാവിധേനയും എതിര്‍ത്തത് കേരള സര്‍ക്കാര്‍ മാത്രമായിരുന്നു. നോട്ടു നിരോധനം, ജിഎസ്ടി, പൌരത്വ ഭേദഗതി നിയമം എന്നി ഇങ്ങനെ ജനവിരുദ്ധ നിയമങ്ങളെ ഒക്കെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു എതിര്‍ക്കാന്‍ പിണറായി സര്‍ക്കാരിനായി. അത് ജനങ്ങള്‍ക്ക്‌ വലിയതോതില്‍ ആശ്വാസം പകര്‍ന്നു.
സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പിലാക്കിയതെന്നു കോടിയേരി പറഞ്ഞു. അസാധ്യമായത് സാധ്യമാക്കി. ദേശീയപാത വികസനത്തിനുള്ള തടസം മാറ്റി. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കി. മലയോര പാത തീരദേശപാത, ഹൈസ്പീഡ് റെയില്‍വേ, പവ്വര്‍ഗ്രിഡല്‍നിന്ന് രണ്ടായിരം മെഗാവാട്ട് വൈദുതി, കെ ഫോണ്‍, എന്നിവ ഇന്ത്യക്ക് ആകമാനം മാതൃകയായി നടപ്പിലാകി.
ഇപ്പോള്‍ കേരളസംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതിരുന്നിട്ടില്ല. രണ്ട് മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയുംകൊണ്ട് വലഞ്ഞുപോയ ഘട്ടത്തിലെല്ലാം ജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കിക്കൊണ്ട് ഈ സര്‍ക്കാരുണ്ടായിരുന്നു. ഇന്ത്യയില്‍ പൂര്‍ണമായും സൗജന്യമായി കോവിഡ് ചികിത്സ നല്‍കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. കോവിഡ്കാലത്ത് തൊഴിലിനു പോവാനാവാതെ ജനങ്ങള്‍ അടച്ചിരിപ്പിലായപ്പോഴും ഒരാളും പട്ടിണികിടന്നില്ല. നമ്മുടെ പൊതുജനാരോഗ്യ സംവിധാനവും പൊതുവിദ്യാഭ്യാസ സംവിധാനവും പൊതുവിതരണ ശൃംഖലയും ലോകത്തിനു മുഴുവന്‍ മാതൃകയായാണ് പ്രവര്‍ത്തിച്ചത്.
മറ്റുള്ള സംസ്ഥാനങ്ങളിൽ സർക്കാരിനെ തകർത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജൻസികള്‍ കിണഞ്ഞ് ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെപോലെയല്ല കേരളം എന്ന് അവർ ഓർക്കണം. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് എത്തിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം വീണ്ടും അധികാരത്തിൽവന്നാൽ ക്ഷേമ പെൻഷൻ ഇനിയും വർധിപ്പിക്കുമെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു 60 വയസ്സുകഴിഞ്ഞ പെൻഷനില്ലാത്ത എല്ലാപേർക്കും എല്ലാ വീട്ടമ്മമാർക്കും പെൻഷൻ നൽകാനുള്ള പദ്ധതി എൽഡിഎഫ് കൊണ്ടുവരും. വീടുകൾ സുരക്ഷിതമാക്കുകയാണ് എൽ‍ഡിഎഫിന്റെ സുപ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ വരുന്ന തിരെഞ്ഞെടുപ്പിലും ഇടതുപക്ഷം തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ. പുരോഗമന, മതേതര, മാനവിക വീക്ഷണമുള്ള ധാരാളം അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ഇടതുപക്ഷത്തിനായി ജനവിധിതേടുന്നു. അടിത്തട്ടുതൊട്ട്, ജനാധിപത്യാടിത്തറയുള്ള വമ്പിച്ചൊരു സ്ത്രീസമൂഹം മത്സരരംഗത്തുണ്ട്. ജാതിയോ, മതമോ ആവരുത് ഒരു കാരണവശാലും ഇവിടെ സമ്മതിദാനത്തിന്റെ മാനദണ്ഡം. ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുന്നവര്‍ ഒരുകാലത്തും നമ്മുടെ ജനാധിപത്യ വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുകയില്ല. അന്ധവിശ്വാസവും ഭക്തിയും പ്രചാരണ തന്ത്രങ്ങളാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന വര്‍ഗീയ, ഫാസിസ്റ്റ്, മതതീവ്രവാദശക്തികളെ ഒറ്റപ്പെടുത്തുക എന്നതുതന്നെയാണ് ജനാധിപത്യ വിജയത്തിലേക്കുള്ള വഴി.
വലിയതോതില്‍ പണമിറക്കികൊണ്ടാണ് ബിജെപിയും കൊണ്ഗ്രസ്സും ഈ തിരെഞ്ഞെടുപ്പിനെ നേരിടുന്നത്. സാധാരണക്കാര്‍ നല്‍കുന്ന സംഭാവനകള്‍ മാത്രമാണ് ഇടതുപക്ഷത്തിനാശ്രയം. അതുകൊണ്ടുതന്നെ പൊതുജനങ്ങളും പ്രവാസികളും ഇടതു ജനാധിപത്യമുന്നണിയെ അകമഴിഞ്ഞു സഹായിക്കണം എന്നും കോടിയേരി ആവശ്യപ്പെട്ടു.
സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നൂറുകണക്കിന് പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇടതുപക്ഷമുന്നണിയുടെ വിജയത്തിനായി സമഗ്രമായ പ്രചാരണ പരിപാടികള്‍ പ്രവാസലോകത്ത് തുടങ്ങിക്കഴിഞ്ഞതായി മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു. തുടർ ദിവസങ്ങളിൽ വടക്കൻ മേഖല , മധ്യ മേഖല , തെക്കൻ മേഖല കൺവെൻഷനുകൾ നടക്കുമെന്നും അതിനു ശേഷം നിയോജക മണ്ഡലം കൺവെൻഷനുകൾ ഉണ്ടാകും എന്നും അദ്ധേഹം അറിയിച്ചു.
യോഗത്തില്‍ ജിദ്ധ നവോദയ പ്രസിഡണ്ട് കിസ്മത്ത് മമ്പാട് ആധ്യക്ഷം വഹിച്ചു. മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം , മുന്‍ മുഖ്യരക്ഷാധികാരി വി. കെ. റഊഫ്. ജല ജിസ്സാന്‍ പ്രസിഡണ്ട് ഡോ. മുബാറക്ക്‌ സാനി എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും ട്രഷറര്‍ സി എം അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.