പി.വി.അൻവറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാനം രാജേന്ദ്രൻ കോടിയേരിയെ കണ്ടു.

 

തിരുവനന്തപുരം: വയനാട് ലോക്സഭ
മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി
പി.പി സുനീറിനെതിരെ കടുത്ത
ആരോപണമുന്നയിച്ച പി.വി അൻവർ
എം.എൽ.എക്കെതിരെ നടപടി
എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്
സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം
രാജേന്ദ്രൻ സി.പി.എം സംസ്ഥാന
സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചു. അൻവറിന്‍റെ
ആരോപണത്തിൽ പി.പി സുനീർ
പാർട്ടിക്ക് പരാതി നൽകിയതിനെ
തുടർന്നാണ് നടപടി ആവശ്യപ്പെട്ട് കാനം
കോടിയേരിയുമായി കൂടിക്കാഴ്ച
നടത്തിയത്.

‘മുൻപും അൻവർ സമാനമായ രീതിയിൽ
ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ
പിന്നീടദ്ദേഹം ആരോപണത്തിൽ നിന്ന്
പിന്മാറി. അതിനാൽ തന്നെ അൻവറിന്
വിശ്വാസ്യത‍യില്ല. പാർട്ടി പറഞ്ഞാൽ താൻ
സംഭവത്തിൽ മാനനഷ്ടകേസ് നൽകും.’
– പി.പി സുനീർ അറിയിച്ചു.
സുനീർ ക്വാറി മാഫിയയിൽ നിന്ന് പണം
വാങ്ങിയെന്നും,കെ.എൻ.എ
ഖാദറിനെപോലെ ഭാവിയിൽ മുസ്ലിം
ലീഗിൽ ചേരുമെന്നായിരുന്നു
പി.വി.അൻവറിന്‍റെ ആരോപണം.