കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) 2024 – 2025 കാലയളവിലേക്കുള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് പ്രവർത്തന റിപ്പോർട്ടും , ട്രഷറർ സുമേഷ് ടി എസ് കണക്കും അവതരിപ്പിച്ചു. തുടർന്ന് അരുൺ രവി , ജിജോ ജേക്കബ് കുര്യൻ എന്നിവർ വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പിൽ 2024 -2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ പ്രസിഡന്റ് ഡോജി മാത്യു, ജനറൽ സെക്രട്ടറി സുമേഷ് ടി എസ് , ട്രഷറർ പ്രജിത്ത് പ്രസാദ് , രക്ഷാധികളായി ജിയോ തോമസ്,ബിനോയ് സെബാസ്റ്റ്യൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായി , സി എസ് ബത്താർ, ജിജോ ജേക്കബ് കുര്യൻ, അരുൺ രവി ,ജസ്റ്റിൻ ജെയിംസ് , വിജോ കെ.വി, എന്നിവരെയും നിജിൻ ബേബി , ജിത്തു തോമസ് (വൈസ് പ്രസിഡന്റ് ) റോബിൻ ലൂയിസ്, ഷൈജു എബ്രഹാം ( ജോയിന്റ് സെക്രട്ടറി), സിജോ കുര്യൻ ( ജോയിന്റ് ട്രഷറർ ),ഭൂപേഷ് റ്റിറ്റി (ചാരിറ്റി കൺവീനർ ) ജോസഫ് കെ.ജെ , ബീന വർഗീസ് (ജോയിന്റ് ചാരിറ്റി കൺവീനർ) ,ഏരിയ കോർഡിനേറ്റർമാർ പ്രദീപ് കുമാർ (അബ്ബാസിയ ), നിവാസ് ഹംസ (മംഗഫ് , ഫഹാഹീൽ ), അനിൽ കുറവിലങ്ങാട് (മഹ്ബൂല , അബുഹലീഫ ), അബ്ദുൽ ജലീൽ (സാൽമിയ,ഹവല്ലി),ഹരികൃഷ്ണൻ (ഫർവാനിയ, കൈത്താൻ ), റോബിൻ തോമസ് (ജഹറ), മീഡിയ പബ്ലിസിറ്റി കൺവീനർ വിപിൻ നായർ , മഹിളാ ചെയർപേഴ്സൺ സെനി നിജിൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ : അനൂപ് സോമൻ,രതീഷ് കുമ്പളത്ത്, പ്രസാദ് സി നായർ , ദീപു ഗോപാലകൃഷ്ണൻ, ജോജോ ജോർജ് , സുബിൻ ജോർജ്, ഷൈൻ ജോർജ് ,സിബി പീറ്റർ,ബിനു യേശുദാസ്, മനോജ് ഇത്തിത്താനം, സിജോമോൻ ജോസഫ് , ജിജുമോൻ , അഖിൽ വേണുഗോപാൽ , പ്രവീൺ ,സുഭാഷ് , ടിബാനിയ, ഷെലിൻ ബാബു, സിസി ആനി ജോൺ , രശ്മി രവീന്ദ്രൻ ,രജിത വിനോദ് , സവിത രതീഷ് എന്നിവരെ തിരഞ്ഞെടുത്തു.