കൊല്ലം ജില്ലാ പ്രവാസി സമാജം (കെ.ജെ. പി.എസ്സ്), കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

0
6

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഇഫ്‌താർ സംഗമം മാർച്ച് 13ന് വൈകിട്ട് 05.00 മണിയ്ക്ക് മങ്കഫ് മെമ്മറീസ് ഹാളിൽ വച്ച് നടന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അലക്സ് പുത്തൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇഫ്‌താർ പ്രോഗ്രാം കൺവീനർ ശശി കർത്ത സ്വാഗതം ആശംസിച്ചു. കേരള ഇസ്ലാമിക്‌ ഗ്രൂപ്പിന്റെ ഹജ്ജ് / ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര, അഡ്വൈസറി ബോർഡ്‌ മെമ്പർ ജെയിംസ് പൂയപ്പള്ളി, ജനറൽ സെക്രട്ടറി ബിനിൽ ദേവരാജൻ, വനിതാ ചെയർ പേഴ്സൺ രഞ്ജന ബിനിൽ, കുട യുടെ ജന. കൺവീനർ മാർട്ടിൻ മാത്യു, കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഘലകളിലെ നിരവധി പേർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിൽ ട്രഷർ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി. സമാജം ജോയിന്റ് ട്രെഷറർ സലിൽ വർമ, ആക്ടിങ് ഓർഗനൈസേഷൻ സെക്രട്ടറി രാജൂ വർഗ്ഗീസ്, ആർട്സ് സെക്രട്ടറി ബൈജു മിഥുനം, മീഡിയ വിംഗ് കൺവീനർ പ്രമീൽ പ്രഭാകർ, അബ്ബാസിയ കൺവീനർ ഷാജി സാമുവൽ, മംഗഫ് കൺവീനർ നൈസാം റാവുത്തർ, സാൽമിയ കൺവീനർ അജയ്‌ നായർ, മെഹബുള്ള കൺവീനർ വര്ഗീസ് ഐസക്, ഫർവാനിയ കൺവീനർ വത്സരാജ്, അബ്ദുൾ വാഹിദ്, സിബി ജോസഫ് , സജിമോൻ തോമസ്, ശിവ കുമാർ, മുകേഷ് നന്ദനം, ദീപു ചന്ദ്രൻ, റെജി കുഞ്ഞുകുഞ്ഞു, റിയാസ് അബ്ദുൽ വാഹിദ്, ഗോപകുമാർ, ജിനു, ഗിരിജ അജയ്, അനിശ്രി ജിത്, ശ്രുതി ദീപു, വിവിധ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ നോമ്പുതുറയും, ഇഫ്താർ വിരുന്നും നടത്തപ്പെട്ടു.