കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം: പതിനഞ്ച് വയസ്സുകാരൻ പിടിയിൽ

0
24
abuse

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ച് വയസ്സുകാരൻ പിടിയിൽ. യുവതിയുടെ നാട്ടുകാരനായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്.

പെൺകുട്ടി നല്‍കിയ സൂചനകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചക്ക്‌ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ആക്രമണം ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു.

ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു.
കൊണ്ടോട്ടി ഡിവൈഎസ്പി പി കെ അഷറഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.