ഷെമിജിന്റെ കൂവഗം “എന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ നിന്ന് ..! :

0
134

എന്തെങ്കിലും പറയാനുണ്ടാകുക എന്നതല്ല അത് ഫലപ്രദമായി പറയാനുള്ള കഴിവുണ്ടാകുക’ എന്നതാണ് ഒരു നാടകകൃത്തിന്റെയും സംവിധായകന്റെയും വിജയം. പുത്തൻ പരീക്ഷണങ്ങളുമായി കുവൈറ്റിലെ നാടകവേദിക്ക് പുതിയ രൂപഭാവങ്ങൾ നൽകിയ സുഹൃത്ത് ഷെമിജിന്റെ Shemej Kumar“കൂവഗം “എന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ നിന്ന് …!

അതി ലളിതമായ രംഗപടത്തിലൂടെ അതീവ ഗൗരവമേറിയ ഒരു വിഷയം കാണികളിലെത്തിക്കുകയാണ് ഈ നാടകം. മൂന്നാം ലിംഗം നിയമപരമായി അംഗീകരിക്കപ്പെട്ടെങ്കിലും സമൂഹത്തിൽ ഇന്നും അവരനുഭവിക്കുന്ന അധിക്ഷേപങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ അതി സുന്ദരവും കാല്പനികവുമായ ഒരു പ്രണയകഥയുടെ മനോഹരമായ ആവിഷ്കാരം കൂടിയാണ് കൂവഗം എന്ന ഹ്രസ്വ നാടകം. രണ്ട് തവണ കുവൈറ്റിലും ഒരു തവണ നാട്ടിലും നല്ല അഭിനേതാവിനുള്ള പുരസ്കാരം നേടിയ അനുഗ്രഹീത കലാകാരൻ ഗോവിന്ദ് ശാന്തയുടെ Sajeesh Kumar Govind Santha ട്രാൻസ് ജൻഡറായുള്ള വേഷപ്പകർച്ചയും അഭിനയത്തികവും സഹനടൻമാരുടെ പിൻതുണയും കൂടി ചേർന്നപ്പോർ കൂവഗം മറക്കാനാവാത്ത അനുഭവമായി.

കൂവഗത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ …!

  • maya seetha .