കോട്ടയം: കുറിച്ചിയില്‍ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പീഡന വിവരം പുറത്തറിഞ്ഞത് മുതല്‍ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ഇയാൾ.
പ്രതിയായ 74 വയസുള്ള യോഗിദാസനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തെ പലചരക്ക് കടയുടമയാണ് ഇയാൾ. സാധനം വാങ്ങാൻ കടയിലെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതോടെ കുടുംബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.