(കോഡ്പാക്‌) പിക്നിക് സംഘടിപ്പിച്ചു

0
24

കുവൈറ്റ് സിറ്റി: കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്‌) പിക്നിക് സംഘടിപ്പിച്ചു. നവംബർ 24 ,25 തീയതികളിൽ കബദ് ഷാലയിൽ വച്ച് നടന്നു. ഗാനമേള , കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സംഘടനയുടെ പ്രസിഡന്റ് ശ്രീ.അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി സഫീന റെന്റൽ കാറിന്റെ ജനറൽ മാനേജർ ശ്രീ.മോഹൻ ജോർജ് ഉദ്ഘാടനം ചെയ്ത് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതമാശംസിച്ചു. രക്ഷാധികാരി ജിയോ തോമസ്, ബിനോയ് സെബാസ്റ്റ്യൻ അഡ്വൈസറി ബോർഡ് ചെയർമാൻ സി.എസ് ബത്തർ, കുടയുടെ ജനറൽ കൺവീനർ ചെസിൽ രാമപുരം, സുരേഷ് തോമസ് (KDAK), സിബി തോമസ് (KDAK), അഡ്വൈസറി ബോർഡ് മെമ്പർ ഡോജി മാത്യു , വനിതാ വേദി ജോയിന്റ് കൺവീനർ ശ്രീമതി ബീന വർഗീസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. പിക്നിക്കിനോടനുബന്ധിച്ചു സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികൾക്ക് ശ്രീ.മോഹൻ ജോർജും അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ഗിരിജ മോഹനും സമ്മാനദാനം വിതരണം ചെയ്തു ട്രഷറർ സുമേഷ് ടി സുരേഷ് പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ് രതീഷ് കുമ്പളത്ത്‌ , സുബിൻ ജോർജ്, ജോയിന്റ് സെക്രട്ടറി വിജോ കെവി, നിജിൻ ബേബി , ജോയിന്റ് ട്രഷറർ ജോസഫ് , ചാരിറ്റി കൺവീനർ ഭൂപേഷ് റ്റി റ്റി , ജോയിന്റ് ചാരിറ്റി കൺവീനർ പ്രിയ, മീഡിയ കൺവീനർ ജിത്തു തോമസ് , അരുൺ രവി , മെമ്പർഷിപ്പ് കോർഡിനേറ്റർ സിറിൽ ജോസഫ് , അഡ്വൈസറി മെമ്പർ ജിജോ ജേക്കബ് കുര്യൻ, ഏരിയ കോർഡിനേറ്റർ പ്രജിത്ത്‌ പ്രസാദ് , റോബിൻ ലൂയിസ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷൈജു എബ്രഹാം , പ്രദീപ് കുമാർ , ശ്രീകാന്ത് സോമൻ, ആയിഷാ ഗോപിനാഥ് , റിഥ നിമിഷ്‌ , ദീപു, അക്ഷയ് ,ബിനിൽ എന്നിവർ നേതൃത്വം നൽകി.