പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ കേന്ദ്ര നിർവ്വാഹകസമിതി അംഗത്തിനും കുടുംബത്തിനും കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി

0
31

കുവൈത്ത് സിറ്റി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ കേന്ദ്ര നിർവ്വാഹകസമിതി അംഗം ശ്രീ. ശ്രീദത്ത് ജെ നായർക്കും മഹിളാവേദിയുടെ മുൻ എക്സിക്യൂട്ടീവ് അംഗം ശ്രീമതി. രശ്മിത ശ്രീദത്തിനും ബാലവേദിയുടെ മുൻ സെക്രട്ടറിയായ കുമാരി. ഇഷാൻവി ശ്രീദത്തിനും കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി.

ശ്രീദത്തിന്റെ വസതിയിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ ശ്രീദത്ത് ജെ നായർക്കും മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രൻ രശ്മിത ശ്രീദത്തിനും ബാലവേദി സെക്രട്ടറി അലൈനയും ആർട് & കൾച്ചറൽ സെക്രട്ടറി അഞ്ജനയും ചേർന്ന് ഇഷാൻവി ശ്രീദത്തിനും അസോസിയേഷന്റെ ഉപഹാരം കൈമാറി. ശ്രീദത്തും രശ്മിതയും ഇഷാൻവിയും കോഴിക്കോട് ജില്ലാ അസോസിയേഷന് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും മൂന്നുപേരുടെയും ഭാവിജീവിതം സന്തോഷകരവും സമാധാന പൂർണവുമാവട്ടെയെന്നും ചടങ്ങിൽ സംബന്ധിച്ചവർ ആശംസിച്ചു. അസോസിയേഷൻ നാട്ടിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ മൂന്നുപേരുടെയും സഹകരണവും പിന്തുണയും ഇനിയും ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനീഷ്.പി.വി, വെബ് & ഐ.ടി സെക്രട്ടറി അനിൽ കുമാർ, മഹിളാവേദി സെക്രട്ടറി ജീവ ജയേഷ്, മഹിളാവേദി ട്രഷറർ സിസിത ഗിരീഷ്, മഹിളാവേദി മുൻ പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണൻ, ബാലവേദി എക്സിക്യൂട്ടീവ് അംഗം നന്ദിക ജയേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.