കെപിഎസി ലളിത(74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്തരിച്ച പ്രശ്സ്ത സംവിധായകൻ ഭരതനാണ് കെപിഎസി ലളിതയുടെ ഭർത്താവ്. സംവിധായകനും നടനുമായി സിദ്ധാർഥ് ഭരതനും ശ്രീക്കുട്ടിയുമാണ് മക്കൾ.നാടകത്തിലൂടെയാണ് ലളിത തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലിയാണ് ആദ്യ നാടകം. ഗീഥി, എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പ് എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിൽ എത്തുന്നത്. അവിടെ ഗായികയായാണ് തുടക്കം. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. അന്ന് തോപ്പിൽ ഭാസിയാണ് മഹേശ്വരിയമ്മയെ ലളിതയെന്ന് വിളിക്കുന്നത്.