കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ തൊഴിൽ പരീക്ഷകൾ നടത്തുന്നു

0
21

കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെപിസി) കുവൈത്ത് സർവകലാശാലയുമായി സഹകരിച്ച് എണ്ണ മേഖലയിൽ തൊഴിൽ പരീക്ഷകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഷദ്ദാദിയ സർവകലാശാലയിൽ ആണ് പരീക്ഷകൾ നടത്തുക എന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. എണ്ണ മേഖലയിൽ  കൂടുതൽ കുവൈത്ത് യുവാക്കളെ ഉൾക്കൊള്ളിച്ച് ഒഴിവുകൾ നികത്തുന്നതിനായാണിത്.