തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയെ സുഹൃത്ത് വെട്ടിക്കൊന്നു

0
7

തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു .വഴയിലയില്‍ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. . നന്ദിയോട് സ്വദേശി സിന്ധുവാണ് മരിച്ചത്. സംഭവത്തിൽ സിന്ധുവിന്റെ പങ്കാളി രാജേഷ് പൊലീസ് കസ്റ്റഡിയിലാണ്.

റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.സിന്ധുവിനെ പിന്തുടർന്ന രാജേഷ് കഴുത്തിലും തലയ്ക്കുമായി രണ്ടിലധികം തവണ വെട്ടി.രാജേഷിനെ നാട്ടൂകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും 12 വർഷമായി വഴയിലയിൽ ഒരുമിച്ചായിരുന്നു താമസം. ഭാര്യയും കുട്ടികളുമുളള രാജേഷ് സിന്ധുവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു. സിന്ധു അകന്ന് പോകുന്നു എന്ന സംശമാണ് കൊലക്ക് കാരണമെന്നാണ് പ്രതി നൽകിയ മൊഴി.