കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി ജീവകാരുണ്യ കാമ്പയിൻ ആരംഭിച്ചു

0
25

കുവൈത്ത് സിറ്റി: കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി ജീവകാരുണ്യ കാമ്പയിൻ രാജ്യത്തുടനീളം ആരംഭിച്ചു. സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് ഇലക്ട്രിക് ഉപകരണങ്ങൾ, ഭക്ഷണ സാധനങ്ങളും കൂപ്പണുകളും തുടങ്ങിയ നിരവധി ആവശ്യ സാധനങ്ങളാണ് നൽകുന്നത്. കുവൈത്തിനകത്തും പുറത്തുമായി ആവശ്യമുള്ളവർക്ക് എല്ലാം സൊസൈറ്റി സഹായം നൽകുമെന്ന് സഹായ വിഭാഗം വകുപ്പ് മേധാവി മറിയം അൽ അദ്‌സാനി അറിയിച്ചു. ഇതിനോടകം 550 കുടുംബങ്ങൾക്ക് കെആർ‌സി‌എസ് സഹായം നൽകിയതായി അവർ പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയ കമ്പനികൾക്കും മനുഷ്യസ്‌നേഹികൾക്കും അൽ-അദ്‌സാനി നന്ദി പറഞ്ഞു.