ഹമാസ് ഭീകരരെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍

0
33

ഹമാസ് ഭീകരരെന്ന് മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലയില്‍ ശശി തരൂര്‍. പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്‌ളീം ലീഗ് അടക്കമുള്ള എല്ലാ മുസ്‌ളീം സംഘടനകളും ഹമാസിനെ ചെറുത്ത് നില്‍പ്പ് പോരാളികള്‍ എന്ന് വിശേഷിപ്പിക്കുമ്പോഴാണ് ലീഗ് വേദിയില്‍ തന്നെ ഹമാസിനെ ഭീകരര്‍ എന്ന്് ശശി തരൂര്‍ വിളിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. 200 പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രായേല്‍ 1400 അല്ല 6000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് നിര്‍ത്തിയിട്ടില്ല. 19 ദിവസമായി ലോകം കാണുന്നത് മനുഷ്യാവകാശത്തിന്റെ ഏറ്റവും മോശമായ ദുരന്തമാണ്’ എന്നാണ് തരൂര്‍ പറഞ്ഞത്.കോഴിക്കോട് കടപ്പുറത്ത് നടന്ന പാലസ്തീ്ന്‍ ഐക്യദാര്‍ഡ്യ റാലിയുടെ സമാപന സംഗമം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളാണ് ഉദ്ഘാടനം ചെയ്തത്