കളമശേരിയിൽ നടന്ന സ്ഫോടനം ബോംബാക്രമണമെന്ന് എന്ന് സ്ഥിരീകരിച്ച് ജില്ലാ കലക്‌ടർ. വേദി തെരഞ്ഞെടുത്തതിൽ പ്രത്യേക ലക്ഷ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രഹരശേഷി കുറവുള്ള സ്ഫോടക വസ്തുക്കാളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനം.
സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിനായി എട്ടംഗ സംഘത്തെ നിയോഗിച്ചതായും ജില്ലകലക്ടർ എൻ. എസ്. കെ ഉമേഷ് വ്യക്തമാക്കി.
സംഭവത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു. 35 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 7 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാവിലെ 10 മണിയോടെയായിരുന്നു കൺവൻഷൻ സെന്‍ററിൽ പെട്ടിത്തെറി ഉണ്ടായത്. 3 സ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.