കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി

0
32

കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53)യാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.

ഇന്ന് രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിൽ കേരളത്തെ നടുക്കിയ സ്ഫോടനം നടന്നത്. കളമശേരി സംറ കൺവെഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ നേരത്തേ മരിച്ചിരുന്നു.