KEA കുവൈത്ത് ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിനുള്ള സഹായധനം കൈമാറി

0
36

സഹജീവികളെ ചേർത്ത് നിർത്തുകയും ,സാന്ത്വനുപ്പിക്കുകയും ചെയ്യുക എന്ന മാനുഷിക പരിഗണനയുടെ ഭാഗമായി മടിക്കെയി കാഞ്ഞിരപ്പൊയിൽ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്‌ സഹായ ധനം കൈമാറി .
ഇരുപത് വർഷമായി പ്രവർത്തിക്കുന്ന  സ്ഥാപനത്തിൽ നിർദ്ധനരും വയോദികരും  രോഗികളുമായ ആരും തുണയില്ലാത്ത നൂറ്റമ്പതോളം അന്തേവാസികൾ ഉണ്ട് .  അര ലക്ഷം രൂപയാണ് കെ ഇ എ ഇവർക്കായി നൽകിയത്. സ്ഥാപനത്തിൻറെ സ്ഥാപകനായ ചാക്കോച്ചൻ കഴിഞ്ഞവർഷം മരണപ്പെട്ടിരുന്നു.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി.എച്ച്, റഹീം ആരിക്കാടി എന്നിവരുടെ നേതൃത്വത്തിൽ സമിയുള്ള, കുത്തുബുദ്ദീൻ, സുരേഷ് കൊളവയൽ,മൂർത്തി,നൗഷാദ് ,
ബാലൻ കെ പി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു