കലാഭവൻ ഹനീഫ് അന്തരിച്ചു

0
26

: സിനിമാ താരവും മിമിക്രി കാലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. ശ്വാസതടസത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്.

മിമിക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഈ പറക്കും തളിക സിനിമയിലെ മണവാളന്‍ വേഷം ശ്രദ്ധയം.

നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റുകളിലൊരാളായി. 1991 ൽ മിമിക്സ പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.