യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുവെന്ന ആരോപണംകോണ്ഗ്രസില് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുഖ്യ തെരഞ്ഞെടുപ്പു ഓഫിസർ സഞ്ചയ് കൗൾ രംഗത്തെത്തി. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടതായും സഞ്ചയ് കൗൾ വ്യക്തമാക്കി.