തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
32

അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മാരുതി ഒമ്നി കാറാണ് കത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനത്തിന് തീപിടിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ ഇറങ്ങിയോടി. ഇതോടെ മുന്നോട്ട് നീങ്ങിയ വാഹനം മറ്റൊരു കാറില്‍ തട്ടിയാണ് നിന്നത്. ഗ്യാസ് ഉപയോഗിച്ച് ഓടിയിരുന്ന ഓംനി കാറാണ് കത്തിയത്.