ഇന്ത്യ എ വനിതാ ടീമിനെ നയിക്കാൻ മലയാളി താരം മിന്നു മണി

0
42

ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്‍റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ നയിക്കാൻ മലയാളി താരം മിന്നുമണി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 29നാണ് ആരംഭിക്കുക. ഡിസംബര്‍ ഒന്ന്, മൂന്ന് തിയതികളിലാണ് മറ്റു മത്സരങ്ങള്‍.

കേരളത്തില്‍ നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി ബംഗ്ലാദേശിനെതിരെ ടി20യിലാണ് അരങ്ങേറ്റം കുറിച്ചത്.

https://x.com/imfemalecricket/status/1727936169806295266?s=20