കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണം കണ്ടെത്താനെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം ; യുവാവിനെതിരേ കേസ്

0
57

കാസർകോട്: കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരേ അപവാദപ്രചാരണം നടത്തിയ ആൾക്കെതിരേ കേസ്. കാസർഗോഡ് കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിനെതിരേയാണ് (48) മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയത്. ഇയാളെ സ്റ്റേഷനിൽ വരുത്തി ഫോൺ പിടിച്ചെടുത്തശേഷം നോട്ടീസ് നൽകി വിട്ടയച്ചു. ഐടി നിയമം, കലാപ ആഹ്വാനം, ഇന്ത്യൻ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസെടുത്തത്