സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടു’; പരാതിയുമായി അധ്യാപിക

0
28

സബ് ജില്ലാ കലോത്സവത്തിൽ വിജയിപ്പിക്കാൻ കോഴ ആവശ്യപ്പെട്ടതായി ആരോപണം. നൃത്ത അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിയും നൃത്ത അധ്യാപകനുമായ വിഷ്ണു, കൊല്ലം സ്വദേശിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ശരത്ത് എന്നിവർ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ജില്ലാ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കുന്നതിന് വേണ്ടി കോഴ ചോദിച്ചുവെന്നാണ് ഇവർ പറയുന്നത്. മോഹിനിയാട്ടം, കേരള നടനം എന്നീ ഇനങ്ങളിൽ വിജയിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം.

സബ് ജില്ലാ കലോത്സവത്തിൽ ഏജന്‍റുമാർ അവരുടെ ആളുകളെയാണ് ജഡ്‌ജസായി നിയമിച്ചിട്ടുള്ളത്. പണം കൊടുക്കുന്ന വിദ്യാർഥികളെ വിജയിപ്പിക്കാം. രണ്ടര ലക്ഷം വാങ്ങിയാണ് ശരത്ത് ജഡ്ജിമാരെ നിയമിച്ചിരിക്കുന്നത്. അത് മുതലാക്കാനാണ് കുട്ടികളിൽ നിന്നും പണം പിരിക്കുന്നതെന്നും പറഞ്ഞതായി അധ്യാപിക പറഞ്ഞു.