മലപ്പുറത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; 11 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

0
31

മലപ്പുറം താനൂർ തൂവൽത്തീരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വൻ അപകടം. 11 പേർ മരിച്ചു. സ്ത്രീയും കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബോട്ടിൽ 30 ലേറെ പേർ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി പൂരപ്പുഴയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടാണ് ഇന്ന് വൈകുന്നേരം ഏഴു മണിയോടെ അപകടത്തിൽപ്പെട്ടത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ ഇടയാക്കിയത്.അവധി ദിവസമായതിനാൽ നിരവധി പേരാണ് കുടുംബമായും മറ്റും ഇവിടെ ബോട്ടിൽ ഉല്ലാസയാത്രക്കായി എത്തിയിരുന്നത്. രക്ഷപ്പെടുത്തിയവരെ പരപ്പനങ്ങാടിയിലെയും താനൂരിലെയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രാത്രി ആയതിനാൽ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.