ശബരിമല ഭക്തര്‍ക്കായി സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചും എട്ട് വന്ദേഭാരത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ആദ്യ ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും.
ഡിസംബര്‍ 15,17, 22, 24 തീയതികളില്‍ രാവിലെ 4.30ന് ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന ചെന്നൈ-കോട്ടയം വന്ദേഭാരത് സ്‌പെഷല്‍ (06151) വൈകീട്ട് 4.15ന് കോട്ടയത്തെത്തും. 16,18, 23, 25 തീയതികളില്‍ പുലര്‍ച്ച 4.40ന് കോട്ടയത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സ്‌പെഷല്‍ (06152) അന്നേ ദിവസങ്ങളില്‍ വൈകീട്ട് 5.15ന് ചെന്നൈയിലെത്തും. എട്ട് കോച്ചുകളാണ് സ്‌പെഷല്‍ ട്രെയിനിനുള്ളത്. എറണാകുളം നോര്‍ത്ത്, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. തമിഴ്‌നാട്ടിലെ കാട്പാടി, സേലം, ഈറോഡ്, പോഡന്നൂര്‍ എന്നിവിടങ്ങളിലും ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുണ്ട്.