വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി

0
53

വയനാട്ടിൽ കൂടല്ലൂരിൽ പിടിതരാതെ നടന്നിരുന്ന നരഭോജി കടുവ കൂട്ടിലായി. കോളനിക്കവലയിൽ കാപ്പിത്തോട്ടത്തിനടുത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കൂടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങൾ ഈ പ്രദേശത്തിനടുത്തെല്ലാം കടുവ എത്തിയിരുന്നു. കർഷകനെ കൊന്ന് പത്താം ദിനമാണ് കടുവ കൂട്ടിലാവുന്നത്.