തൃക്കരിപ്പൂർ: പയ്യന്നൂർ കോളേജ് ടീമിന്റെ മുൻ ഗോൾ കീപ്പർ തൃക്കരിപ്പൂർ കൊയോങ്കരയിലെ അഭിജിത്തിനെ (24) ഇന്ന് പുലർച്ചെ 3.30 മണിയോടെ തൃക്കരിപ്പൂർ റെയിൽവേ ഗേറ്റിനും, രാമവല്യം റെയിൽവേ ഗേറ്റിനും ഇടയിൽ ട്രൈൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
രണ്ട് ട്രാക്കുകൾക്കിടയിലാണ് മൃതദേഹം കാണപ്പെട്ടത്. അഭിജിത്തിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.
കൊയങ്കരയിലെ ജനാർദ്ധനെന്റെ മകനായ അഭിജിത്ത് ഡിഗ്രി വിദ്യാർത്ഥിയാണ്. അമ്മ ചന്ദ്രമതി സഹോദരി സാന്ദ്ര.
ചന്തേര പോലീസ് കേസെടുത്തിട്ടുണ്ട്. മുതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ .