കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിരുന്നിന് ക്ഷണിച്ചാൽ ഇനിയും പങ്കെടുക്കുമെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹോനോൻ മാർ ദിയസ്കോറസ് പറഞ്ഞു. അതിന് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല, ആരെങ്കിലും അതിന് വരുദ്ധമായി പറയുന്നുണ്ടെങ്കിലും അത് പറഞ്ഞയാളുടെ കുഴപ്പമാണെന്നും യുഹോനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരായാലും മലങ്കര സഭ നല്ലബന്ധം നിലനിർത്തുന്നുണ്ട്. അവർ വിളിച്ചാൽ ആ പരിപാടിയിൽ പങ്കെടുക്കുക എന്നതാണ് സഭയുടെ നിലപാട്. ഇനി വിളിച്ചാലും പങ്കെടുക്കും.ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.