രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫെബ്രുവരി 2 ന് നിയമസഭയിൽ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. ഇത്തവണ കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതിവിഹിതവും സാമ്പത്തികസഹായവും അറിഞ്ഞശേഷം അതുകൂടി ഉൾക്കൊണ്ടാവും ബജറ്റിന് അന്തിമരൂപം നൽകുക.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക പദ്ധതിക്ക് ഇനിയും രൂപം നൽകിയിട്ടില്ല. വരുന്ന ആഴ്ച അക്കാര്യത്തിൽ ആസൂത്രണബോർഡ് തീരുമാനമെടുക്കും. പദ്ധതി അടങ്കൽ മുൻവർഷത്തെക്കാൾ കൂട്ടാനാവാത്ത സാഹചര്യമാണ്.
സാമ്പത്തികവർഷത്തിന്‍റെ അവസാന ഘട്ടത്തിലും പ്രതീക്ഷിച്ചതോതിൽ കടമെടുക്കാൻ അനുമതി കിട്ടാത്തതിന്‍റെ സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി. നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശികയുണ്ട്. ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്കരിച്ചവകയിലും വൻ കുടിശികയാണ് ഉള്ളത്. ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്കരിച്ചവകയിലും വൻ കുടിശികയുണ്ട്. കരാറുകാർക്ക് ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപയെങ്കിലും നൽകാനുണ്ട്. ഇവയൊന്നും നിലവിൽ നൽകാനാവാത്ത സ്ഥിതിയാണ്.
ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ തുടരുകയാണ്. ശനിയാഴ്ച സാമ്പത്തികവിദഗ്ധരുമായി ചർച്ചനടന്നു. ഡോ. കെ.പി. കണ്ണൻ, ഡോ. ബി.എ. പ്രകാശ്, ലേഖാ ചക്രവർത്തി തുടങ്ങിയവർ നിർദേശങ്ങൾ നൽകി.