സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടമണിഞ്ഞ് കണ്ണൂർ. 952 പോയിന്‍റുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 23 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂർ സ്വർണ കിരീടത്തിൽ മുത്തമിടുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലാം തവണയാണ് കണ്ണൂരിന് കിരീടം ലഭിക്കുന്നത്
കോഴിക്കോട് 949 പോയിന്‍റുമായി രണ്ടാം സ്ഥാനവും പാലക്കാട് 938 പൊയിന്‍റുകളുമായി മൂന്നാം സ്ഥാനവും നേടി.സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ 249 പോയന്‍റുമായി ഒന്നാമതെത്തി.തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് 116 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്.
അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നിലധികം ജില്ലകൾ ആവശ്യവുമായി എത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാവും അടുത്ത വേദി നിശ്ചയിക്കുകയെന്നും മന്ത്രി വ്യക്തമാക്കി