ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ഫ്ലൈ ഓവറിൽ നിന്നും ശ്രീകോവിലിനു സമീപത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്. തീര്‍ത്ഥാടകരുടെ തിരക്കിനിടയിലാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ ആർക്കും പരിക്കില്ല. തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ നിവലിൽ കയറ് കെട്ടിയിരിക്കുകയാണ്.