കൈവെട്ട് കേസ്; മുഖ്യപ്രതി പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം

0
12

അധ്യാപകൻ പ്രൊഫസര്‍ ടിജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതി 13 വര്‍ഷങ്ങൾക്ക് ശേഷം  പിടിയില്‍.  കേസില്‍ ഒന്നാം പ്രതിയായ സവാദിനെ എന്‍ഐഎ ആണ് അറസ്റ്റ് ചെയ്തത്. അശമന്നൂർ നൂലേലി മുടശേരി സവാദ് (38) ആണ് കണ്ണൂരിൽ നിന്ന് പിടിയിലായത്. കൊച്ചിയിൽ നിന്നുള്ള പ്രത്യേക യൂണീറ്റ് കണ്ണൂരിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

2010 ജൂലൈയില്‍ സംഭവത്തിനുശേഷം സവാദ് ഒളിവിലായിരുന്നു. 2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടിജെ ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ്.