കൊച്ചി: മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പാകും. ചൊവ്വാഴ്ച, സെൻ്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. വത്തിക്കാനിലും സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം