വടകരയിൽ ‘ദൃശ്യം’ മോഡൽ; ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി

0
105

വടകരയിൽ ദൃശ്യം മോഡൽ സംഭവം. വടകര കുഞ്ചിപ്പള്ളിയിൽ ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി. ദേശീയപാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും പേപ്പറുകൽക്കുമിടയിൽ നിന്നും തലയോട്ടി കണ്ടെടുത്തത്. കടമുറിയുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലായിരുന്നു. അതിനാൽ തന്നെ ഒരു വർഷമായി ആരും തന്നെ കെട്ടിടത്തിലേക്കോ പരിസര പ്രദേശത്തോ വരുമായിരുന്നില്ല.

ചോമ്പാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫോറന്‍സിക്ക് സംഘം അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.