കൊല്ലത്ത് യുവാവിന്‍റെ മൃതദേഹം തെരുവുനായകൾ കടിച്ചു കീറിയ നിലയിൽ

0
30

ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവുനായകൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചാവര്‍കോടാണ് സംഭവം. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്‍റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. അരയ്ക്ക് താഴോട്ടുളള ഭാഗം പൂര്‍ണമായും നായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു.താമസമില്ലാത്ത വീടിന് മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ കഴിഞ്ഞ ദിവസം നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അജിത്തും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അജിത്തിനെതിരെ ഭാര്യ പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു. ഇതോടെ ഇയാള്‍ തനിച്ചായിരുന്നു താമസം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.