കാസർഗോഡ് ലഹരിമരുന്ന് നൽകി ആൺകുട്ടിയെ പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവ് ഒളിവിൽ

0
29

ആൺകുട്ടിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മുസ്ലീം ലീഗ് നേതാവിനെ പിടികൂടാനാകാതെ പൊലീസ്. പോക്സോ കേസെടുത്തതിന് പിന്നാലെയാണ് പഞ്ചായത്ത് അംഗം കൂടിയായ മുസ്ലീം ലീഗ് മൂളിയാർ പഞ്ചായത്ത് കമ്മിറ്റി പസിഡന്‍റുമായ പൊവ്വൽ സ്വദേശി എസ് എം മുഹമ്മദ് കുഞ്ഞി(55) ഒളിവിൽ പോയത്. ആഡൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ മറ്റൊരു യുവാവും പ്രതിയാണ്.

പതിനാറ് വയസുള്ള ആൺകുട്ടിയെയാണ് മുഹമ്മദ് കുഞ്ഞി ലഹരിമരുന്ന നൽകി പീഡിപ്പിച്ചത്. ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രാത്രി പത്തരയോടെ വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽവെച്ചാണ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചത്.