തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസുകാരിക്ക് ഡിഎൻഎ പരിശോധന; വിൽപ്പനയ്ക്ക് ശ്രമം നടന്നതായി സംശയം

0
59

തിരുവനന്തപുരം:തിരുവനന്തപുരത്തു നിന്ന് കാണാതായി മണിക്കൂറുകൾക്കു ശേഷം വേളിയിലെ ഓടയിൽ നിന്ന് കണ്ടെത്തിയ രണ്ടു വയസുകാരിയുടെ ഡിഎൻഎ പരിശോധിക്കാൻ ഒരുങ്ങി പൊലീസ്. കുട്ടിയുടെ രക്തത്തിൽ മദ്യത്തിന്‍റെ അംശം ഉണ്ടോ എന്നും പരിശോധിക്കും. ചാക്കയിൽ നിന്ന് കണ്ടെത്തിയ രണ്ടു വയസുകാരിയെ 19 മണിക്കൂറുകൾക്കു ശേഷം വേളിയിലെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ അവിടെ ആരാണ് എത്തിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയുടെ ഡിഎൻഎ പരിശോധിക്കുന്നത്. കുട്ടിയെ വിൽപ്പനയ്ക്കായി എത്തിച്ചതാണോ എന്ന് സംശയമുണരുന്ന സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധനയെന്ന് പൊലീസ്.

അന്വേഷണം കഴിയുന്നതു വരെ കുഞ്ഞിനൊപ്പം തിരുവനന്തപുരത്തു തുടരണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല.