കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്

0
55

കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കർഷകനു ഗുരുതര പരുക്ക്. പാലാട്ട് ഏബ്രഹാമിനെയാണ് (70) കാട്ടുപോത്ത് ആക്രമിച്ചത്.

കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിടത്തിൽ വച്ചാണ് കാട്ടുപോത്ത് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.