വിഷു ബമ്പറിന്റെ 12 കോടിയുടെ ഭാഗ്യം വിറ്റത് മലപ്പുറത്ത്

0
34

ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു. ആദർശ് സികെ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചിരിക്കുന്നത്. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. മലപ്പുറം തിരൂർ ഏജൻസിയിൽ നിന്നാണ് ആദർശ് ടിക്കറ്റ് വാങ്ങിയത.

തിരുവനന്തപുരം ഗോർക്കിഭവനിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും.