കോഴിക്കോട് ഹോട്ടലുടമയുടെ കൊലപാതകം: മൃതദേഹാവശിഷ്ടങ്ങൾ അട്ടപ്പാടി ചുരത്തിൽ നിന്ന് കണ്ടെത്തി

0
23

വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ദീഖ് (58) ആണ് കൊല്ലപ്പെട്ടത്. അട്ടപ്പടിയിലെ അഗളിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ തള്ളിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബിലി (22), ഫർഹാന (18) എന്നിവരെ കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽനിന്നാണ് ഇവർ പിടയിലായത്. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി ചെർപ്പുളശ്ശേരി സ്വദേശിയാണ്. ഫർഹാന ഇയാളുടെ പെൺസുഹൃത്താണ്. ഇവർ ഇപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

സ്വദേശിയായ വ്യാപാരി സിദ്ദിഖിൻ്റെ ശരീരാവശിഷ്ടങ്ങൾ അട്ടപ്പാടി ചുരത്തിൽ നിന്നും കണ്ടെത്തി. 2 ട്രോളി ബാഗുകളിൽ ആണ് ഇവ ഉണ്ടായിരുന്നത്. ഫയർ ഫോഴ്‌സിൻ്റെ സഹായത്തോടെ ആണ് ചുരത്തിൽ നിന്നു ട്രോളി ബാഗുകൾ പുറത്തെടുത്തത്. മൃതദേഹത്തിന് ഏഴു ദിവസത്തെ പഴക്കമുണ്ടെന്നും കൊലപാതകം നടന്നത് 18നും 19നും ഇടയിലാണെന്നും മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം അവ്യക്തമാണ്. പ്രതികളെ ഉടൻ കേരളത്തിൽ എത്തിക്കുമെന്നും മലപ്പുറം എസ് പി പറഞ്ഞു .

സിദ്ദീഖിൻ്റെ കൊലപാതകത്തിൽ മൂന്നാമതൊരാൾ കൂടി പോലീസ് പിടിയിൽ ആയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി എന്ന് കരുതുന്ന ഷിബിലിയുടെ പെൺ സുഹൃത്ത് ഫർഹാനയുടെ സുഹൃത്താണ് പിടിയിലായ ആഷിക് എന്ന ചിക്കു. കൊലപാതകം നടക്കുമ്പോൾ ആഷിക് ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.