കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. സംസ്ഥാന മന്ത്രിസഭാ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്.
മത്സ്യങ്ങളുടെ പ്രജനകാലം കണക്കിലെടുതത് 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ഏർപ്പെടുത്തിയത്. ഈ സമയത്ത് കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലയിൽ ട്രോളിങ് നടത്തുന്നലർക്കെതിരെയും കർശന നടപടിയുണ്ടാകും.
ട്രോളിങ് നിരോധന കാലത്ത് തീരക്കടലിൽ മത്സ്യബന്ധനം നടത്താന്‍ ചെറുവള്ളങ്ങൾക്ക് നിരോധനമില്ല. 4000-ത്തോളം ട്രോൾ ബോട്ടുകൾക്കും വിദൂര മേഖലകളിലേക്കു മീന്‍ പിടിക്കാന്‍ പോകുന്ന ബോട്ടുകൾക്കും ഈ നിരോധനം ബാധകമാണ്. പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്ക് എന്നാൽ നിരോധനം തടസമല്ല.