കാലവർഷം കേരളതീരത്തേക്ക്; നാളെയോടെ ചക്രവാതചുഴി രൂപപ്പെടും

0
23

കാലവർഷം കേരളാ തീരത്തേക്ക്. നിലവിൽ കന്യാകുമാരി തീരത്തുള്ള കാലവർഷം അടുത്ത ദിവസം കേരളത്തിലെത്തുമെന്നാണ് നിഗമനം. ഇന്ന് കാലവർഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

അറബിക്കടലിൽ നാളെയോടെ ചക്രവാതചുഴി രൂപപ്പെടും. പ്രതീക്ഷിച്ചിതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ആദ്യഘട്ടത്തിൽ തെക്കന്‍ കേരളത്തിലാകും ശക്തമായ മഴ ലഭിക്കുക. ഈ ആഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. നാളെയോടെ അറബിക്കടലിൽ ചക്രവാതചുഴി രൂപപ്പെടും. ഇതും പിന്നീട് ന്യൂനമർദമായി മാറും.