കെ ഫോൺ സൗജന്യ ഇൻറർനെറ്റ് പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ഇന്റർനെറ്റ് സേവനം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവർക്കും ഇന്റർനെറ്റ് എന്നു പറഞ്ഞപ്പോൾ സ്വപ്നമെന്നു കരുതി. അത് യാഥാർത്ഥ്യമായിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടക്കുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി കേരളം മുന്നോട്ടു പോകുന്നത്.
ടൂറിസം രംഗത്ത് വലിയ ചലനമുണ്ടാക്കാൻ കേരളത്തിന് കഴിയും. ടൂറിസ്റ്റുകൾക്ക് ഇവിടെ പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ട് അവരുടെ ജോലി ചെയ്യാം. അങ്ങനെ എല്ലാവരും ‘ദി റിയൽ കേരള സ്റ്റോറിയുടെ ഭാഗമാവുകയാണ്. പദ്ധതിയിൽ നിന്ന് ആരും മാറ്റിനിറുത്തപ്പെടുന്നില്ല. മറ്റ് സേവനദാതാക്കളെക്കാൾ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകാനാകും