വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ. വിദ്യ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞു വീണു. അഗളി പൊലീസിന്‍റെ ചോദ്യം ചെയ്യലിനിടെയാണ് വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിദ്യയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും.
വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്ന ആരോപണം നേരിടുന്ന കെ.വിദ്യയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മേപ്പയൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത് 15 ദിവസങ്ങൾക്കു ശേഷമാണ് വിദ്യയെ പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.